കപട യുദ്ധമുന
ഘടിപ്പിച്ച മിസൈല്‍ പസഫിക് സമുദ്രത്തില്‍ മുന്‍കൂട്ടി നിശ്ചയിച്ച ലക്ഷ്യസ്ഥാനത്ത്
കൃത്യമായി പതിക്കുകയായിരുന്നു. കിഴക്കന്‍ ചൈനയിലെ തന്ത്രപ്രധാന സൈനിക തുറമുഖമായ
ക്വിങ്ദാവോയ്ക്ക് സമീപം റഷ്യന്‍ യുദ്ധക്കപ്പലുകളും ചൈനീസ് നാവികസേനയും ചേര്‍ന്ന്
വന്‍ നാവികാഭ്യാസത്തിന് തുടക്കമിട്ട അതേ ദിവസം തന്നെയാണ് ഈ മിസൈല്‍ പരീക്ഷണവും
നടന്നതെന്നത് അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളുടെ ഉറക്കം
കെടുത്തുന്നുണ്ട്.
മിസൈല്‍ പരീക്ഷണം ഈ സംയുക്ത അഭ്യാസത്തിന്റെ ഭാഗമാണോ എന്ന് ചൈന
തുറന്നുപറഞ്ഞിട്ടില്ലെങ്കിലും, റഷ്യയും ചൈനയും ചേര്‍ന്നുള്ള ഈ അച്ചുതണ്ട് പസഫിക് മേഖലയില്‍ വന്‍
യുദ്ധഭീതിയാണ് വിതയ്ക്കുന്നത്. തങ്ങള്‍ക്ക് പരീക്ഷണത്തെക്കുറിച്ച് ചൈന മുന്‍കൂട്ടി
മുന്നറിയിപ്പ് നല്‍കിയിരുന്നു എന്ന് ന്യൂസിലാന്‍ഡും പാപ്പുവ ന്യൂഗിനിയയും
സ്ഥിരീകരിച്ചിട്ടുണ്ട്.2024 സെപ്റ്റംബറില്‍ ഫ്രഞ്ച്
പോളിനേഷ്യക്ക് സമീപം ചൈന സമാനമായ രീതിയില്‍ ദീര്‍ഘദൂര മിസൈല്‍ പരീക്ഷണം നടത്തി
ലോകത്തെ ഞെട്ടിച്ചിരുന്നു.
അന്താരാഷ്ട്ര ജലാതിര്‍ത്തിക്ക് മുകളിലൂടെ 40 വര്‍ഷത്തിനിടയില്‍ ചൈന നടത്തുന്ന
ആദ്യത്തെ ദീര്‍ഘദൂര മിസൈല്‍ വിക്ഷേപണമായിരുന്നു അത്. അന്ന് തുടങ്ങിയ കളി ഇപ്പോള്‍ 2026-ല്‍ എത്തിനില്ക്കുമ്പോള് ചൈന അതൊരു പതിവ് പരിപാടിയാക്കി
മാറ്റിയിരിക്കുകയാണ്. മേഖലയിലെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങളും നാവിക
നീക്കങ്ങളും ചൈനയുടെ സ്ഥിരം ശൈലിയായി മാറുമെന്ന് ന്യൂസിലാന്‍ഡ് പ്രതിരോധ സേന മുന്‍പ്
തന്നെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. പസഫിക് മേഖലയിലെ സമാധാനം തകര്‍ക്കാനും തായ്വാന്
അടക്കമുള്ള വിഷയങ്ങളില്‍ തങ്ങളെ എതിര്‍ക്കുന്ന അമേരിക്കന്‍ സഖ്യത്തിന് കൃത്യമായ
മുന്നറിയിപ്പ് നല്‍കാനുമാണ് ചൈനയുടെ ഈ അര്‍ദ്ധരാത്രിയിലെ മിസൈല്‍ കളി എന്നാണ്
അന്താരാഷ്ട്ര നിരീക്ഷകരുടെ വിലയിരുത്തല്‍.
